‌പഞ്ചാബിൽ ട്വിസ്റ്റ്; സിദ്ദുവിന്റെ വാശിയിൽ ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

 | 
channi

പഞ്ചാബിൽ കോൺ​ഗ്രസിനുള്ളിൽ വീണ്ടും ട്വിസ്റ്റ്  നേരത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സുഖ് ജിന്തർ സിംഗ് രൺധാവയെ ഒഴിവാക്കി. പകരം ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കും. ചന്നിയെ  മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നവ്ജ്യോത് സിം​ഗ് സിദ്ദു രംഗത്തെത്തി. തുടർന്ന് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ഹരീഷ് റാവത്ത് അറിയിച്ചു. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും

മുഖ്യമന്ത്രിയായി  സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. നിരാശയില്ലെന്ന് സുഖ് ജിന്തർ സിംഗ് രൺധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. .