ഇന്‍ഡിഗോയ്ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

 | 
indigo
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് വിലക്ക് നീക്കിയത്. നാളെ മുതല്‍ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്താതെ ഒരു യാത്രക്കാരനെ ദുബായിയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ഒരാഴ്ചത്തേക്കായിരുന്നു നടപടി. 

യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തില്‍ വെച്ച് നടത്തുന്ന റാപ്പിഡ് പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്. ഈ ചട്ടങ്ങള്‍ ഇന്‍ഡിഗോ ലംഘിച്ചതായി വിലയിരുത്തിയാണ് വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി യുഎഇ അറിയിച്ചത്.