പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം; 30040 വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ മുന്നിൽ

 | 
puthupalli

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. യുഡിഎഫ് തരംഗമാണ് പുതുപ്പള്ളിയിൽ ദൃശ്യമാകുന്നത്. 61500 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ മുന്നേറുകയാണ്. 30040 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നിൽ എത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസിന് 31460 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് 2726 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.

 സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലിരുന്നാണ് ജെയ്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം വീക്ഷിക്കുന്നത്. ജെയ്കിനൊപ്പം മന്ത്രി വി എന്‍ വാസവനും കോട്ടയത്തെ പാര്‍ട്ടി ഓഫിസിലുണ്ട്. ജെയ്ക്കും അച്ചു ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ അക്ഷമരായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം കാണുകയാണ്. ബിജെപി ഓഫിസിലിരുന്നാണ് ലിജിന്‍ ലാല്‍ വോട്ടെണ്ണല്‍ വാര്‍ത്തകള്‍ വീക്ഷിക്കുന്നത്.