യുവേഫ നാഷൻസ് ലീഗ്: ഫ്രാൻസ് ജേതാക്കൾ

 | 
France
 

കിലിയൻ എംബാപ്പയും കരീം ബെൻസമയും നേടിയ ഗോളിൽ സ്പെയ്‌നിനെ തകർത്ത് ലോക ചാമ്പ്യന്മാരായ ഫ്രാൻസ് യുവേഫ നാഷൻസ് കിരീടം നേടി. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ആണ് ഫ്രാൻസ് തിരിച്ചു വരവ് നടത്തിയത്. 

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 64ആം മിനിറ്റിൽ ആണ് സ്പെയ്ൻ ഫ്രഞ്ച് വല കുലുക്കിയത്. മൈക്കൽ ഒയർസബാൽ ആണ് ഗോളടിച്ചത്. സെർജിയോ ബുസ്‌കെറ്റ്സ് നൽകിയ പാസിൽ നിന്നാണ് ഗോൾ പിറന്നത്. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ഫ്രാൻസ് തിരിച്ചടിച്ചു. എംബാപ്പെയുടെ പാസിൽ നിന്നും ബെൻസമ ഗോൾ നേടി. 

80ആം മിനിറ്റിൽ ആണ് ഫ്രാൻസിന്റെ വിജയ ഗോൾ പിറന്നത്. തിയോ ഹെർണാണ്ടസിന്റെ പാസ്സിൽ നിന്നും കിലിയൻ എംബാപ്പെ ഗോൾ നേടി. അതേ സമയം ഈ ഗോൾ ഓഫ് സൈഡ് ആണെന്നും വാർ വിളിച്ചില്ല എന്നുമുള്ള ആരോപണം സ്പെയ്ൻ ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ആരംഭിച്ചു. 

ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി (21). ഇറ്റലിക്കായി നിക്കോളോ ബരേല്ല (46), ഡൊമെനിക്കോ ബെറാർഡി (പെനാൽട്ടി 65) എന്നിവർ സ്കോർ ചെയ്തു. ചാൾസ് കെറ്റെലെറോ (86) ബെൽജിയത്തിനായി ഗോൾ നേടി.