നിര്‍ഭാഗ്യകരം; ഇന്ത്യന്‍ നിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.ഹരിശങ്കര്‍

 | 
S P harisankar

കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി നിര്‍ഭാഗ്യകരമെന്ന് മുന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന എസ്.ഹരിശങ്കര്‍. പ്രതിഭാഗം നല്‍കിയ തെളിവുകള്‍ ദുര്‍ബലമായിന്നിട്ടും ഇത്തരത്തിലുള്ള  വിധി നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധിയാണ് ഇതെന്നും കേസില്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരയുടെ മൊഴിയുണ്ടായിട്ടും വിധി എതിരായത് നിര്‍ഭാഗ്യകരമാണ്. സത്യസന്ധമായി മൊഴി നല്‍കിയവര്‍ക്കുള്ള തിരിച്ചടിയാണ് ഇത്. നൂറു ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിക്ഷ ലക്ഷിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബുവും പറഞ്ഞു. വിധി അപ്രതീക്ഷിതമായിരുന്നു. കേസില്‍ അപ്പീലിന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവെയ്ക്കല്‍ തുടങ്ങി ഏഴു വകുപ്പുകളായിരുന്നു ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളാരും കൂറുമാറാത്ത കേസായിരുന്നിട്ടും വിധി പ്രതിക്ക് അനുകൂലമായി മാറുകയായിരുന്നു.