ക്യാംപസ് ഫ്രണ്ട് തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തില്‍ കേസെടുത്ത് യുപി പോലീസ്

 | 
Yogi

ക്യാംപസ് ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. പ്രതിഷേധ പ്രകടനത്തില്‍ യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ കെട്ടി വലിച്ചിരുന്നു. ഇതിനെതിരെ ലഖ്‌നൗ സ്വദേശികളായ രണ്ടു പേര്‍ നല്‍കിയ പരാതിയിലാണ് നടപടി.. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ആധാരമാക്കിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവം കേരളത്തില്‍ നടന്നതായതിനാല്‍ യുപി പോലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാല്‍ ലഖ്‌നൗ സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കണ്ടാലറിയാവുന്ന ചിലരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.