യുഎസ് ഓപ്പൺ; കൗമാര ഫൈനലിൽ എമ്മ റഡുക്കാനുവിന് കിരീടം

പതിനെട്ടുകാരിയും പത്തൊമ്പതുകാരിയും ഏറ്റുമുട്ടിയ യുഎസ് ഓപ്പൺ വനിത ഫൈനലിൽ കിരീടം 18കാരിയായ ബ്രിട്ടീഷ് താരം എമ്മ റഡുക്കാനുവിന്. കാനഡയുടെ ലെയ്ല ഫെർണാണ്ടസിനെ 6-4, 6-3 എന്ന സ്കോറിനാണ് എമ്മ പരാജയപ്പെടുത്തിയത്.
ടൂർണമെന്റിൽ ഒരു സെറ്റ് പോലും കളായതെയാണ് എമ്മയുടെ വിജയം. റഷ്യയുടെ മരിയ ഷറപ്പോവയ്‌ക്കു ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ തരാമാണ് ഇവർ.
ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനക്കാരിയായാണ് എമ്മ യുഎസ് ഓപ്പൺ കളിക്കാൻ എത്തിയത്. 73–ാം സ്ഥാനത്തായിരുന്നു ലെയ്‌ല.
ലോക റാങ്കിങ്ങിൽ എമ്മ 23–ാം സ്ഥാനത്തേക്കും ലെയ്‌ല 27–ാം സ്ഥാനത്തേക്കും എത്തും.
ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻസ്‌ലാം ഫൈനൽ ആയിരുന്നു ഇത്. 44 വർഷത്തിനു ശേഷമാണ് ഒരു ബ്രിട്ടിഷ് താരം വനിതാ സിംഗിൾസിൽ ഗ്രാൻസ്‌ലാം കിരീടം നേടുന്നത്. 1977ൽ വിംബിൾഡൻ കിരീടം നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുൻപു ബ്രിട്ടനായി ഗ്രാൻസ്‌ലാം കിരീടം ഉയർത്തിയത്.