സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് ഇല്ല
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവിഷീല്‍ഡ് തീര്‍ന്നത്. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്.
1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത്. എല്ലായിടത്തും കോവാക്‌സിന്‍ മാത്രമേ കുറഞ്ഞ അളവില്‍ ബാക്കിയുള്ളു. ഈ മാസം 30-നകം 18 വയസ്സ് കഴിഞ്ഞ എല്ലാവരുടേയും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എന്നാല്‍ വാക്‌സിന്‍ ക്ഷാമം തുടര്‍ന്നാല്‍ ലക്ഷ്യത്തിന് ഒരു തിരിച്ചടിയാകും.
എത്രയും വേഗത്തില്‍ കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വാക്‌സിന്‍ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.