വക്കം പുരുഷോത്തമന്റെ സംസ്‌കാരം നാളെ

 | 
vakkam purushothaman

ഇന്നലെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന് വെക്കുന്നത്.

ഇതിനുശേഷം വക്കം പുരുഷോത്തമൻ അഞ്ചുവട്ടം നിയമസഭയിൽ പ്രതിനിധീകരിച്ച ആറ്റിങ്ങലിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ 10.30ന് വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണ് സംസ്‌കാരം.

അതേസമയം വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കെപിസിസി മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്നു നിശ്ചയിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ യോഗം വക്കത്തിന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ചു.

മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമൻ (95) ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്‌നിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. അച്യുതമേനോൻ, ഇ കെ നായനാർ, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നിട്ടുണ്ട്.