വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
Oct 8, 2023, 13:09 IST
|
തിരുവനന്തപുരം: 47 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം. ഈ പുസ്തകത്തിൽ ഓണാട്ടുകരയുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം കൂടി ഉള്‍ച്ചേർന്നിരിക്കുന്നു.
ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്‌കാരം. ഒക്ടോബർ 27 ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാർഡ് നല്‍കും.