വീണ വിജയന്റെ കമ്പനി എക്സലോജിക്‌ നികുതിയടച്ചെന്ന് നികുതിവകുപ്പ്

 | 
cd

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയായ എക്സലോജിക്‌ നികുതിയടച്ചെന്ന് നികുതിവകുപ്പ്. സിഎംആർഎല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോർട്ട് നികുതി വകുപ്പ് കൈമാറി. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി.

നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല