നെഹ്‌റു ട്രോഫിയില്‍ വീയപുരം ചുണ്ടന്‍ ജേതാവ്; പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്
നെഹ്‌റു ട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാവായി. 4.21.22 മിനിറ്റിലാണ് ഫൈനലില്‍ വീയപുരം ചുണ്ടന്‍ തുഴഞ്ഞെത്തിയത്. അഞ്ചു ഹീറ്റ്‌സുകളിലെ ജേതാക്കളായ ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുത്ത ഫൈനലില്‍ തുടര്‍ച്ചയായ നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് വിജയം നേടിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം.
യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടന്‍ മൂന്നാം സ്ഥാനത്തെത്തി. പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് നാലാം സ്ഥാനം. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ പിന്തള്ളി മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത ചമ്പക്കുളം ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.
കഴിഞ്ഞ നെഹ്‌റു ട്രോഫിയില്‍ മഹാദേവികാട് കാട്ടില്‍ മേക്കേതില്‍ ചുണ്ടനില്‍ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് നെഹ്‌റു ട്രോഫി നേടിയത്. ഇത്തവണ കേരള പോലീസ് തുഴഞ്ഞ കാട്ടില്‍ മേക്കേതില്‍ ചുണ്ടന്‍ നാലാം സ്ഥാനത്താണ്.