കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ വിധി; മന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജിവെക്കണമെന്ന് വി ഡി സതീശൻ

 | 
vd

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡോ ആർ ബിന്ദു നിയമലംഘനം നടത്തി. സുപ്രീംകോടതി വിധി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് വിഡി സതീശൻ പറഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും ഗവൺമെന്റും തമ്മിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.