പി.പി. ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെൻഡർ ഇല്ലാതെ കരാറുകൾ നൽകി
 | 
pp divya

സിപിഎം നേതാവും കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായി പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. പി.പി. ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കു കരാറുകൾ കൈമാറി എന്ന ആരോപണത്തിലാണ് അന്വേഷണം. ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നും ആരോപണമുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷണം നടത്തും.

പാമ്പാടിയിൽ വിദ്യാർഥിനികൾ മരിച്ച അപകടം: റോഡിൽനിന്ന് സംസാരിച്ച 2 പേർക്ക് എതിരെയും അന്വേഷണം
കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിലും പാർട്ടി ദിവ്യയെ പരിഗണിച്ചിരുന്നില്ല. ദിവ്യ പാർട്ടിയുമായി അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന കുറിപ്പും ദിവ്യ പങ്കുവച്ചിരുന്നു.