ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

 | 
Kizhakambalam

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നു. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഓണറേറിയം, റോഡ് നിര്‍മാണം എന്നിവയില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. എറണാകുളത്തു നിന്നുള്ള വിജിലന്‍ സംഘമാണ് പരിശോധന നടത്തിയത്.

ഉച്ചയോടെ ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണെന്നാണ് വിവരം. എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് ആദ്യം പരിശോധന നടന്നത്. മറ്റു വിഭാഗങ്ങളിലും പരിശോധന നടന്നു. റെയ്ഡ് സംബന്ധിച്ച് അന്വേഷണ സംഘം പ്രതികരിച്ചിട്ടില്ല. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പരിശോധനയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.