നിബന്ധനകളോടെ വിസിറ്റ് വിസക്കാർക്ക് ദുബായിലെത്താം

ഇന്ത്യയിൽ നിന്ന് വിസിറ്റ് വിസക്കാർക്ക് ദുബായിലേക്ക് വരാനുള്ള തടസ്സം നീങ്ങുന്നു. പതിനാല് ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ചവർക്ക് സന്ദർശക വിസയിൽ ദുബായിലേക്ക് വരാമെന്നാണ് എമിറേറ്റ്സ് എയർലൈനും ഫ്ലൈദുബായും അറിയിച്ചിട്ടുള്ളത്. യാത്രക്കാർക്ക് ജി.ഡി.ആർ.എഫ്.എ അനുമതിയും, യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത പി.സി.ആർ പരിശോധനാ ഫലവും നിർബന്ധമാണ്.
ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബൈയിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. കമ്പനിയുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ അവസാനം രണ്ടാഴ്‍ച തങ്ങിയ രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പി.സി.ആര്‍ പരിശോധനാ നിബന്ധനകളെന്നും അറിയിച്ചിട്ടുണ്ട്. പരിശോധനാഫലം ഇംഗീഷിലോ അറബിയിലോ ഉള്ളതും ക്യു.ആര്‍ കോഡ് ഉള്ളതുമായിരിക്കണം. 14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ചവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് വരാമെന്ന് എമിറേറ്റ്സും അറിയിച്ചു. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായി ട്വിറ്ററിലൂടെയായിരുന്നു എമിറേറ്റ്സിന്റെ അറിയിപ്പ്.