എഐസിസി അംഗത്വവും രാജിവെച്ച് വി.എം സുധീരൻ; പ്രശ്നപരിഹാരത്തിന് ഹൈക്കമാന്റ് ശ്രമം

 | 
Sudheeran

വി എം സുധീരൻ എഐസിസി അംഗത്വവും രാജി വച്ചു. ഹൈക്കമാന്റിനെക്കൂടി പ്രതിസ്ഥാനത്തു നിർത്തിയാണ് രാജി. ഫലപ്രദമായ രീതിയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നാണ് സുധീരൻ്റെ പ്രധാന പരാതി. ഇതിനാലാണ് രാജി. സംസ്ഥാനത്തെ കോൺഗ്രസ് പുനസംഘടനിയിലെ അതൃപ്തി പരസ്യമാക്കി നേരത്തെ സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും  രാജി വച്ചിരുന്നു.  കോൺഗ്രസിൽ  തുടരുമെന്ന് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. 

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ സുധീരന് അതൃപ്തിയുണ്ട്. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തിൽ ദുഃഖമുണ്ടെന്നും കത്തിൽ പറയുന്നു. 

 സുധീരൻ്റെ രാജിയിൽ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ് കോൺഗ്രസ്. രാജി പിൻവലിക്കണമെന്ന  ആവശ്യം സുധീരൻ അംഗീകരിച്ചിട്ടില്ല. സുധീരൻ്റെ വീട്ടിലെത്തിയുള്ള.വി.ഡി സതീശൻ്റെ ചർച്ചയും വിജയിച്ചില്ല. 
എന്നാൽ സതീശൻ സുധീരിൻ്റെ വീട്ടിലെത്തി ക്ഷമചോദിച്ചതിൽ കെ. സുധാകരന് അതൃപ്തിയുണ്ട്. 

ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് പ്രതിഷേധമുണ്ട്. കെ സി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരൻ്റെ പരാതി. സുധീരനെ ഉടൻ അനുനയിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടപ്പോൾ ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ സോണിയാഗാന്ധിക്ക് കത്ത് നൽകിയിട്ടുണ്ട്.