കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

 | 
Sudheeran
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കൈമാറി. രാജിയുടെ കാരണം മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ സുധീരന്‍ വ്യക്തമാക്കിയിട്ടില്ല. ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് കാരണമെന്ന് കരുതുന്നു.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് സൂചനയുണ്ട്. അപ്രകാരം സംഭവിച്ചാല്‍ സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറി നില്‍ക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതും സുധീരന്റെ രാജിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി താന്‍ തുടരുമെന്നാണ് സുധീരന്‍ പ്രതികരിച്ചത്.

പുനഃസംഘടനയില്‍ താന്‍ പ്രതികരിക്കില്ലെന്ന് നേരത്തേ സുധീരന്‍ നിലപാടെടുത്തിരുന്നു. സുധീരന്‍ ഇതിലും വലിയ സ്ഥാനങ്ങള്‍ നേരത്തേ രാജിവെച്ചിട്ടുണ്ടെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്.