വാട്ടർ മെട്രോ; ഡിസംബറോടെ ഫോർട്ട് കൊച്ചിയിൽ സർവീസ് ആരംഭിക്കുമെന്ന് കെഎംആർഎൽ

 | 
wwater metro

കൊച്ചി: ക്രിസ്‌മസ്‌, പുതുവർഷാഘോഷങ്ങൾക്കുമുമ്പേ ഫോർട്ട്‌ കൊച്ചി ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കി ജലമെട്രോ സർവീസ്‌ ആരംഭിക്കുമെന്ന്‌ കെഎംആർഎൽ. മട്ടാഞ്ചേരി ടെർമിനലിന്റെ നിർമാണവുമായി ബന്ധപ്പെട്ട റീ-ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.

കെഎംആർഎൽ, ജനറൽ കൺസൾട്ടന്റായ എ ഇ കോം എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഫോർട്ട്‌ കൊച്ചി ടെർമിനൽ നിർമാണം നടക്കുന്നത്‌. മേരി മാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ്‌ കരാറുകാർ.