നാമെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന
Updated: Jan 15, 2022, 12:43 IST
| സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം. മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രമാണ് ഭാവന പങ്കുവെച്ചത്. നാമെല്ലാവരും മുറിവേറ്റവരാണ്, അതുകൊണ്ടാണ് നമ്മിലേക്ക് പ്രകാശം കടന്നുവരുന്നത് എന്ന ഏണസ്റ്റ് ഹെമിഗ് വേയുടെ വരികള്‍ക്കൊപ്പമാണ് ഭാവന തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കന്നട സിനിമയില്‍ സജീവമാണ് ഭാവനയിപ്പോള്‍. ഭജരംഗി 2 എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്തത്. ചിന്മിനികി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഭാവനയെത്തുന്നത്. കുറച്ചു കാലത്തേക്ക് മലയാള സിനിമകള്‍ ചെയ്യുന്നില്ലെന്ന് ഭാവന അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതെന്റെ മനസമാധാനത്തിന് വേണ്ടിയാണെന്നും ഭാവന വ്യക്തമാക്കിയിരുന്നു.