'കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്തിൽ ശക്തമായി പ്രതിഷേധിക്കും'; കെ സുരേന്ദ്രൻ

 | 
k surendran


മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

പിണറായി വിജയൻറെ ഇരട്ടത്താപ്പും, ഇരട്ട നീതിയുമാണ് ഇതിലൂടെ വ്യക്തമാണ്. വർഗീയ ചിന്താഗതിക്കാരെ സഹായിക്കാനുള്ള സർക്കാർ നീക്കമാണ് നടക്കുന്നത്. ലോക് സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നടപടി. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പൊലീസ് കേസെടുത്തില്ല. എന്നാൽ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും രാജ്യസ്നേഹമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.