പുതുപ്പള്ളിയിലെ ജനവിധിയെ സ്വാഗതം ചെയുന്നു; ജെയ്‌ക് സി തോമസ്

 | 
jeyk c thomas

പുതുപ്പള്ളിയിലെ ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജെയ്ക്ക് സി തോമസ്. ജനവിധി മാനിക്കുന്നു. എൽ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോർന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തരവാദിത്തം നിർവ്വഹിച്ചുവെന്നും ജെയ്‌ക് പറഞ്ഞു. ബിജെപി വോട്ടുകൾ എവിടെ പോയി എന്നും ജെയ്ക് ചോദിച്ചു.
 
ഉമ്മൻ ചാണ്ടി മരിച്ചിട്ട് ദിവസങ്ങൾക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചർച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല’. ജെയ്ക് പറഞ്ഞു.

'പുതുപ്പള്ളിയുടെ നിയുക്ത എംഎൽഎയ്ക്ക് സ്വാ​ഗതം. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള, കേരളത്തിലെ ഏത് മണ്ഡലങ്ങളോടും കിടപിടിക്കാനും ചേർത്തു നിർത്താനും കഴിയുന്ന ശ്രമങ്ങളിൽ നമുക്കെല്ലാവർക്കും ഒരുമിച്ച് കൈകോർക്കാം. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നിട്ടില്ല. ശക്തിപ്പെടുകയാണ് ചെയ്തത്. എന്റെ ഉത്തരവാദിത്തം മനുഷ്യ സാധ്യമായ തരത്തിൽ പൂർത്തിയാക്കി. പുതുപള്ളിയുടെ ജീവിത അനുഭവങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയത്. എല്ലാ ജാതിയിലും സഭകളിലും പെടുന്നവരും ഇതിലൊന്നും പെടാത്തവരും എൽഡിഎഫിനോ‌ട് യോജിച്ച് പോകാം. ബിജെപിയുടെ വോട്ട് ചോദിച്ച് വാങ്ങിയതാണോ പിടിച്ചെടുത്തതാണോ എന്ന് യുഡിഎഫ് പറയട്ടെ. ലോക്‌സഭ തിരഞ്ഞെടുപ്പും പുതുപ്പള്ളിയും തമ്മിൽ ഒരു ബന്ധവുമില്ല. ബന്ധമുണ്ടെന്ന് ചെന്നിത്തല പറഞ്ഞത് സ്വയം ആശ്വസിക്കൽ മാത്രമാണ്, ജെയ്ക് വ്യക്തമാക്കി.