ഉമ്മൻചാണ്ടിക്കെതിരെ നടന്നത് ക്രൂരമായ ഗൂഢാലോചന; ഗണേഷ് കുമാർ എം എൽ എ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഷാഫി പറമ്പിൽ
Sep 10, 2023, 14:32 IST
| സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ നടന്നത് ക്രൂരമായ ഗൂഢാലോചനയാണെന്ന് ഷാഫി പറമ്പിൽ എം എൽ എ. കെ ബി ഗണേഷ് കുമാർ എം എൽ എ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും യുഡിഎഫിലേക്ക് മടങ്ങി വരാൻ നോക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.