സുരേഷ് ഗോപി നൽകിയത് വിശദീകരണം മാത്രം, മാപ്പായിട്ട് തോന്നിയില്ല; മാധ്യമപ്രവർത്തക
Oct 28, 2023, 13:02 IST
| കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകയോട് സുരേഷ്ഗോപി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക. സുരേഷ് ഗോപിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം മാനസികമായി ഏറെ ആഘാതമുണ്ടാക്കി എന്നും സുരേഷ്‌ഗോപിയുടെ മാപ്പു പറച്ചിൽ വെറും വിശദീകരണമായാണ് തോന്നിയത് എന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു.
തനിക്ക് മോശമായി തോന്നിയതുകൊണ്ട് മാപ്പ് പറയേണ്ട. ചെയ്തത് മോശമാണെന്ന് തിരിച്ചറിയണം. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തെറ്റ് തന്നെയാണ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.