സർക്കാർ ചെയ്തത് ശുപാർശ ചെയ്യുക മാത്രം; വി സി നിയമനത്തിലെ വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയ വിധിയിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോടതി വിധി അംഗീകരിക്കുന്നു. സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. കോടതി വിധി അംഗീകരിക്കുന്നു. സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ ഇന്ന് തിരിച്ചടിയാണ് നേരിട്ടത്. വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രനാഥിനെ വീണ്ടും നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി. വിസിയുടെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് കാട്ടി ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ.ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. വിസി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
4 പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പുനർനിയമനത്തിൽ യുജിസി ചട്ടങ്ങൾ നിർബന്ധമല്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതിൽ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സർക്കാരിന് അടിതെറ്റിയത്. ചാൻസലാറ ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.