കൂടുതൽ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സാപ്പ്

 | 
whatsap

വാട്‌സാപ്പിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മെറ്റ. അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം സ്പാം സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ സൗകര്യങ്ങൾ പരീക്ഷിക്കുന്നത്.

അപരിചിതമായ ഒരു നമ്പറിൽ നിന്ന് ആദ്യമായി സന്ദേശം ലഭിക്കുമ്പോൾ പുതിയൊരു സ്‌ക്രീൻ വാട്‌സാപ്പിൽ തെളിയും. ഇത്തരം സന്ദേശങ്ങൾ ലഭിക്കുമ്പോൾ എന്തെല്ലാം ചെയ്യണം എന്ന് ഉപഭോക്താക്കൾക്ക് വിശദമാക്കി നൽകുകയാണ് ഇതിന്റെ ലക്ഷ്യം. ഈ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയോ മോഡറേഷൻ ടീമിന് ടീമിന് റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. പ്രൊഫൈൽ നെയിമും, പ്രൊഫൈൽ ഫോട്ടോയും ഫോൺ നമ്പറിന്റെ കൺട്രി കോഡും ശ്രദ്ധിക്കണമെന്ന നിർദേശവും വാട്സ്ആപ് ഇതിൽ നൽകും .

കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത നമ്പറിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ ഉപഭോക്താവ് വായിക്കുമ്പോൾ സന്ദേശം വായിച്ച വിവരം അയച്ചയാൾ അറിയുന്നത് അറിയുന്നത് തടയാനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. അപരിചിതമായ നമ്പറിൽ നിന്ന് വാട്‌സാപ്പിൽ സന്ദേശം ലഭിക്കുമ്പോൾ നിങ്ങൾ അതിന് മറുപടി അയച്ചാൽ മാത്രമേ സന്ദേശം വായിച്ചതായുള്ള ബ്ലൂ ടിക്ക് അപ്പുറത്തുള്ളയാൾ കാണൂ. അല്ലെങ്കിൽ ആ കോൺടാക്റ്റ് ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്യണം