കാണാൻ കൊള്ളാവുന്ന സ്‌ത്രീകൾ കോൺഗ്രസിലെത്തിയാൽ അവരുടെ ജീവിതം തീർന്നു; പത്മജ വേണുഗോപാൽ
Oct 15, 2023, 12:10 IST
|
തൃശൂർ: കാണാൻ കൊള്ളാവുന്ന സ്‌ത്രീകൾ കോൺഗ്രസിലെത്തിയാൽ അവരുടെ ജീവിതം തീർന്നുവെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. സാധാരണ സ്‌ത്രീകൾക്ക് പാർടിയിൽ പ്രവർത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നു സ്‌ത്രീകൾ തെരഞ്ഞെടുപ്പിൽ നിന്നാൽ അവർതന്നെ നോക്കട്ടെ എന്ന നിലപാടാണ് എന്നും പത്മജ പറഞ്ഞു
സ്‌ത്രീകളോട് മോശമായി പെരുമാറുന്നവരാണ് കൂടുതലും. ഷാനിമോൾ ഉസ്‌മാൻ ഉപതെരഞ്ഞെടുപ്പിൽ അബദ്ധത്തിൽ ജയിച്ചതാണ്. ബിന്ദു കൃഷ്‌ണ എത്ര ഓടിനടന്ന് പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോൾ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി. അവരുടെ സങ്കടം എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ അവരെ തോൽപ്പിക്കുക പതിവാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.