എഐ ക്യാമറ വന്നപ്പോൾ അപകടം കുറഞ്ഞു; ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് കമ്പനികൾ

 | 
AI Camera

 

സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനൊരുങ്ങി കമ്പനികൾ. ഇക്കാര്യം ആലോചിക്കാമെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിൽ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനിച്ചത്. 

 

നിയമലംഘനമില്ലാത്ത വാഹനങ്ങൾക്കും ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അപകടങ്ങളും മരണനിരക്കും കുറഞ്ഞതോടെ ഇൻഷുറൻസ് കമ്പനികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടായിട്ടുണ്ടെന്നാണ് സർക്കാർ നിഗമനം.