ഭാഗ്യശാലി ആര്? പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്
Nov 22, 2023, 12:30 IST
|
പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക.
പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷം പത്തു കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാൽ ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്.
ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്) ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം 2 ലക്ഷം.