ജാതി സെൻസസ് വിവരങ്ങൾ നരേന്ദ്രമോദി എന്തുകൊണ്ട് പുറത്തുവിടുന്നില്ല; ഒബിസി വിഷയം വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി

 | 
rahul

ഒബിസി വിഷയം വീണ്ടും ആവർത്തിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ജാതി സെൻസസ് വിവരങ്ങൾ നരേന്ദ്രമോദി എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന് രാഹുൽ ചോദിച്ചു.

ലോക്‌സഭയിൽ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചതിന് തന്റെ ലോക്‌സഭാ അംഗത്വം ഇല്ലാതാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തിസ്ഗഢിൽ മുഖ്യമന്ത്രി ഗ്രാമീൺ ആവാസ് ന്യായ് യോജന ഉദ്ഘാടനം ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ, നരേന്ദ്രമോദിയെ വിമർശിച്ചുകൊണ്ടുള്ള പ്രതികരണം. മോദിയുടെ കൈവശം ഒരു റിമോട്ട് കൺട്രോൾ ഉണ്ട്. പക്ഷേ അദ്ദേഹമത് രഹസ്യമായി വച്ചിരിക്കുകയാണ്. ഞങ്ങളത് പരസ്യമായി തുറന്നുവിട്ടു. എന്നാൽ ബിജെപി അതിനനുവദിക്കുന്നില്ല. മുംബൈ എയർപോർട്ട് അടക്കം അദാനിക്ക് വിട്ടുകൊടുത്ത് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സ്വകാര്യവത്ക്കരിക്കുകയാണ്’. രാഹുൽ വിമർശിച്ചു.