സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് ബന്ധത്തിൽ നിന്ന് പിന്മാറിയത് ഷഹനയെ മാനസികമായി തളർത്തി; റുവൈസിനും കുടുംബത്തിനുമെതിരെ ഷഹനയുടെ സഹോദരൻ

 | 
dr shahana

മെഡിക്കൽ പിജി വിദ്യാർഥിനി ഡോ. ഷഹനയുടെ മരണത്തിൽ റുവൈസിനും കുടുംബത്തിനും എതിരെ ഷഹനയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ ബന്ധത്തിൽ നിന്ന് പിന്മാറിയത് ഷഹനയെ മാനസികമായി തളർത്തിയെന്ന് ഷഹനയുടെ സഹോദരൻ.

'അനുജത്തിക്ക് റുവൈസിനെ അത്രമേൽ ഇഷ്ടമായിരുന്നു. റുവൈസിന്റെ അച്ഛൻ കൂടുതൽ സ്ത്രീധനം ചോദിച്ചുവെങ്കിലും അത് പറ്റില്ല എന്ന് പറഞ്ഞു. റുവൈസും ഷഹനയും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. വാപ്പ പറയുന്നതിന് അപ്പുറം തനിക്ക് ഒന്നും ചെയ്യാൻ ഇല്ല എന്ന് റുവൈസ് ഷഹനയോട് പറഞ്ഞു. റുവൈസ് പിന്മാറിയതോടെ ഷഹന മാനസികമായി തകർന്നു' എന്ന് സഹോദരൻ പറഞ്ഞു. 

സംഭവത്തിൽ ആരോപണ വിധേയനായ ജൂനിയർ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിൽ തീരുമാനമാകും.

സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.