ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

 | 
Shiyaz Kareem

ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ചന്തേര പോലീസാണ് കേസെടുത്തത്. എറണാകുളത്ത് ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. 

എറണാകുളത്തു വെച്ചാണ് ഷിയാസുമായി പരിചയപ്പെട്ടത്. പീന്നീട് വിവാഹവാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. 11 ലക്ഷം രൂപയിലധികം തന്നില്‍ നിന്ന് ഷിയാസ് തട്ടിയെടുത്തതായും പരാതിയിലുണ്ട്. 

അന്വേഷണം എറണാകുളത്തേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.