ചെന്നൈയില്‍ പരിക്കേറ്റ യുവാവിനെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് വനിതാ ഇന്‍സ്‌പെക്ടര്‍; വീഡിയോ

 | 
Inspector Rajeswari

ചെന്നൈയില്‍ പരിക്കേറ്റ യുവാവിനെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് വനിതാ ഇന്‍സ്‌പെക്ടര്‍. കീഴ്പാക്കത്തെ ശ്മശാനം ജീവനക്കാരനായ ഉദയകുമാര്‍ എന്ന 28കാരനെയാണ് വനിതാ ഇന്‍സ്‌പെക്ടര്‍ രാജേശ്വരി തന്റെ തോളില്‍ ചുമന്ന് വാഹനത്തില്‍ എത്തിച്ചത്. കനത്ത മഴയില്‍ മരം വീണാണ് ഉദയകുമാറിന് പരിക്കേറ്റത്. മരത്തിന് അടിയില്‍പെട്ട ഇയാളെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ശക്തമായ മഴയില്‍ സാധിച്ചില്ല.

അബോധാവസ്ഥയിലായ ഉദയകുമാര്‍ മരിച്ചുവെന്ന് കരുതി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ രാജേശ്വരിയും സംഘവുമാണ് ഇയാളെ മരത്തിന് കീഴില്‍ നിന്ന് പുറത്തെടുത്തത്. ജീവനുണ്ടെന്ന് മനസിലായപ്പോള്‍ രാജേശ്വരി ഇയാളെ തോളില്‍ ചുമത്ത് പുറത്തെത്തിക്കുകയും ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ഉദയകുമാര്‍ കീഴ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

വീഡിയോ കാണാം