കാനഡ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമാനുശ്രുതമാക്കി; വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി

ഒട്ടേറെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിട്ടുള്ള ഭരണാധികാരിയാണ് കനേഡിയന് ഭരണാധികാരി ജസ്റ്റിന് ട്രൂഡോ. ഇത്തവണ കഞ്ചാവ് വാങ്ങുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കിയാണ് അദ്ദേഹം വാര്ത്തകളില് ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനേഡിയന് പാര്ലമെന്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബര് മുതല് നിയമം പ്രാബല്യത്തില് വരും.
 | 

കാനഡ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമാനുശ്രുതമാക്കി; വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി

ഒട്ടാവ: ഒട്ടേറെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിട്ടുള്ള ഭരണാധികാരിയാണ് കനേഡിയന്‍ ഭരണാധികാരി ജസ്റ്റിന്‍ ട്രൂഡോ. ഇത്തവണ കഞ്ചാവ് വാങ്ങുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കിയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

2001ലാണ് ചികിത്സകള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് കാനഡ നിയമ വിധേയമാക്കുന്നത്. രാജ്യത്ത് കഞ്ചാവിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുക, കഞ്ചാവിന്റെ ഉത്പാദനം ക്രമീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം നടപ്പിലാക്കായിരിക്കുന്നത്. അതേസമയം പുതിയ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് രംഗത്തുവന്നു. സെനറ്റില്‍ 29-ല്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കാനബിസ് ആക്റ്റ് പാസാക്കിയത്.

”ഇത്രയും നാള്‍ നമ്മുടെ കുട്ടികള്‍ക്ക് അനായാസം കഞ്ചാവ് ലഭിക്കുകയും കുറ്റവാളികള്‍ ലാഭം കൊയ്യുകയുമായിരുന്നു. ഇന്ന് നമ്മള്‍ അത് മാറ്റുകയാണ്. കഞ്ചാവിനെ നിയമാനുസൃതമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.

ജി-7 രാജ്യങ്ങളില്‍ ആദ്യമായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന രാജ്യമാണ് കാനഡ. ലഹരിക്കായി കഞ്ചാവ് ഉപയോഗിക്കാം. എന്നാല്‍ കൈവശം വെക്കാവുന്ന കഞ്ചാവിന്റെ അളവിനും വളര്‍ത്താവുന്ന ചെടികളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. പരസ്യങ്ങള്‍ പാടില്ല, നിയമാനുശ്രുതമായ സ്റ്റോറുകളും ഓണ്‍ലൈന്‍ സൈറ്റുകളും വഴി മാത്രമെ വിപണനം നടത്താവൂ. പ്രായപൂര്‍ത്തിയായവര്‍ക്ക് പരമാവധി 30 ഗ്രാം മാത്രമെ സൂക്ഷിക്കാന്‍ അവകാശമുള്ളു.