ഖഷോഗിയെ വധിച്ചത് ശ്വാസം മുട്ടിച്ചെന്ന് തുര്‍ക്കി പ്രോസിക്യൂഷന്‍; സ്വതന്ത്ര അന്വേഷണസംഘം വേണമെന്ന് ഐക്യരാഷ്ട്രസഭ

മാധ്യമ പ്രവര്ത്തകന് ജമാല് ഖശോഗിയെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് തുര്ക്കി പ്രോസിക്യൂഷന് റിപ്പോര്ട്ട്. ഇസ്താംബൂളിലെ സൗദി എംബസിയില് കടന്നയുടന് ഖഷോഗിയെ ചിലര് ചേര്ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നശിപ്പിക്കുകയാണുണ്ടായതെന്ന് റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. അതേസമയം മൃതദേഹം എവിടെയാണ് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും തുര്ക്കി അധികൃതര്ക്ക് ലഭ്യമായിട്ടില്ല. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി വ്യക്തമാക്കണമെന്ന് നേരത്തെ തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗാന് ആവശ്യപ്പെട്ടിരുന്നു.
 | 

ഖഷോഗിയെ വധിച്ചത് ശ്വാസം മുട്ടിച്ചെന്ന് തുര്‍ക്കി പ്രോസിക്യൂഷന്‍; സ്വതന്ത്ര അന്വേഷണസംഘം വേണമെന്ന് ഐക്യരാഷ്ട്രസഭ

ഇസ്താംബൂള്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് തുര്‍ക്കി പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്. ഇസ്താംബൂളിലെ സൗദി എംബസിയില്‍ കടന്നയുടന്‍ ഖഷോഗിയെ ചിലര്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നശിപ്പിക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം മൃതദേഹം എവിടെയാണ് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും തുര്‍ക്കി അധികൃതര്‍ക്ക് ലഭ്യമായിട്ടില്ല. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി വ്യക്തമാക്കണമെന്ന് നേരത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടിരുന്നു.

നിരവധി അന്താരാഷ്ട്ര സംഘടനകളാണ് ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര അന്വേഷണ ഏജന്‍സിയുമായി സൗദി സഹകരിക്കണമെന്ന് നേരത്തെ തുര്‍ക്കിയും ആവശ്യപ്പെട്ടിരുന്നു. കൂടാതെ കേസില്‍ സൗദിയില്‍ അറസ്റ്റിലായിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രതികളെയും വിട്ടുതരണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തിനായി തുര്‍ക്കിയിലെത്തിയ സൗദി പ്രോസിക്യൂട്ടര്‍ സൗദിയിലേക്ക് മടങ്ങിയിട്ടുണ്ട്. ഭരണാധികാരികള്‍ക്ക് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷമായിരിക്കും മറ്റു നടപടകളിലേക്ക് കടക്കുക. ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. മൃതദേഹം പ്രാദേശിക വ്യക്തിക്ക് കൈമാറിയെന്നാണ് കേസില്‍ അറസ്റ്റിലായ 18 അംഗ സൗദി സംഘത്തില്‍ നിന്നുള്ള വിവരം. ഇത് അന്വേഷിക്കാനും കേസ് വേഗത്തിലാകാനുമാണ് സൌദി പ്രോസിക്യൂട്ടര്‍ സഊദ് അല്‍ മുജീബ് തുര്‍ക്കിയിലെത്തിയത്.