പ്രൊഫസറുടെ സദാചാര കമന്റ്; വിദ്യാര്‍ത്ഥിനി തുണിയുരിഞ്ഞ് സെമിനാര്‍ അവതരിപ്പിച്ചു; വീഡിയോ

സദാചാരം പറയുന്നവരുടെ അധ്യാപകരുടെ എണ്ണം ഒട്ടും കുറവില്ലാത്ത നാടാണ് കേരളം. ഇത്തരം പ്രസ്താവനകള്ക്കെതിരെ കടുത്ത പ്രതിഷേധവും നടക്കാറുണ്ട്. അമേരിക്കയിലെ കോര്ണെല് യൂണിവേഴ്സിറ്റിയില് സദാചാരം പറഞ്ഞ പ്രൊഫസര്ക്ക് വിദ്യാര്ത്ഥിനി നല്കിയ ചുട്ട മറുപടിയാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ പ്രധാന ചര്ച്ചാ വിഷയം. തീസിസ് അവതരിപ്പിച്ചു കൊണ്ടിരിക്കെ ലെറ്റിഷ്യ ചായ് എന്ന വിദ്യാര്ത്ഥിനിയുടെ വസ്ത്രം മാന്യമല്ലെന്നായിരുന്നു പ്രൊഫസറുടെ കമന്റ്. പ്രൊഫസറുടെ സദാചാര കമന്റില് പ്രകോപിതയായ വിദ്യാര്ത്ഥിനി വസ്ത്രമുരിഞ്ഞാണ് തുര്ന്ന് പേപ്പര് അവതരിപ്പിച്ചത്.
 | 

പ്രൊഫസറുടെ സദാചാര കമന്റ്; വിദ്യാര്‍ത്ഥിനി തുണിയുരിഞ്ഞ് സെമിനാര്‍ അവതരിപ്പിച്ചു; വീഡിയോ

സദാചാരം പറയുന്നവരുടെ അധ്യാപകരുടെ എണ്ണം ഒട്ടും കുറവില്ലാത്ത നാടാണ് കേരളം. ഇത്തരം പ്രസ്താവനകള്‍ക്കെതിരെ കടുത്ത പ്രതിഷേധവും നടക്കാറുണ്ട്. അമേരിക്കയിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ സദാചാരം പറഞ്ഞ പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥിനി നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. തീസിസ് അവതരിപ്പിച്ചു കൊണ്ടിരിക്കെ ലെറ്റിഷ്യ ചായ് എന്ന വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം മാന്യമല്ലെന്നായിരുന്നു പ്രൊഫസറുടെ കമന്റ്. പ്രൊഫസറുടെ സദാചാര കമന്റില്‍ പ്രകോപിതയായ വിദ്യാര്‍ത്ഥിനി വസ്ത്രമുരിഞ്ഞാണ് തുടര്‍ന്ന് പേപ്പര്‍ അവതരിപ്പിച്ചത്.

ഇറക്കം കുറഞ്ഞ ഷോര്‍ട്‌സായിരുന്നു ചായ് ധരിച്ചിരുന്നത്. ഇത്തരം വസ്ത്രങ്ങള്‍ തന്നെയാണോ നീ ഉപയോഗിക്കാറ്. ഇതൊക്കെ പുരുഷന്മാരായ കാണികളുടെ ശ്രദ്ധതിരിക്കുന്ന വസ്ത്രധാരണമാണെന്നും നീ പറയുന്ന കാര്യങ്ങള്‍ ആളുകള്‍ കേള്‍ക്കാതാവുമെന്നായിരുന്നു പ്രൊഫസറുടെ കമന്റ്. കൂടാതെ ചായ് ധരിച്ചിരിക്കുന്ന ഷോര്‍ട്‌സ് നീളം കുറഞ്ഞതാണെന്നും ഇതിനോട് നിങ്ങളുടെ മാതാവ് എങ്ങനെയാണ് പ്രതികരിക്കുകയെന്നാണ് കരുതുന്നതെന്നും പ്രൊഫസര്‍ ചോദിച്ചു. ആദ്യഘട്ടത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ പകച്ചു നിന്ന ചായ് പിന്നീട് പ്രൊഫസറുടെ മുഖത്തടിക്കുന്ന പ്രതിഷേധവുമായി രംഗത്ത് വന്നു.

അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ടാണ് പിന്നീടുള്ള ഭാഗം ചായ് അവതരിപ്പിച്ചത്. ചായ്‌യുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തുവന്നു. പ്രൊഫസര്‍ക്ക് അര്‍ഹിച്ച മറുപടിയാണ് വിദ്യാര്‍ത്ഥിനി നല്‍കിയതെന്ന് ചിലര്‍ പ്രതികരിച്ചു. സാദാചാരപരമായ അധിക്ഷേപമാണ് പ്രൊഫസര്‍ നടത്തിയതെന്നും ചിലര്‍ ആരോപിച്ചു. അതേസമയം തന്റെ വാക്കുകള്‍ അതിരുവിട്ടതായി കരുതുന്നുവെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നതായി പ്രൊഫസര്‍ പ്രതികരിച്ചു.

വീഡിയോ കാണം.