ബംഗ്ലാദേശില്‍ വോട്ടെടുപ്പ് അവസാനിച്ചു; ഫലം ഷെയ്ക്ക് ഹസീനയ്ക്ക് അനുകൂലമാകുമെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് അവസാനിച്ചു. നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കാണ് നിരീക്ഷകര് മുന്തൂക്കം കല്പ്പിക്കുന്നത്. രോഹിങ്ക്യന് അഭയാര്ത്ഥികളോടുള്ള സമീപനവും രാജ്യത്തെ സാമ്പത്തിക വികസനവും ഷെയ്ഖ് ഹസീനയുടെ ജനകീയ പിന്തുണ വര്ധപ്പിച്ചിരുന്നു. ഇത് മൂന്നാം തവണയും അവരെ അധികാരത്തിലെത്തിക്കുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. അതേസമയം ഹസീന പ്രതിപക്ഷ പാര്ട്ടികളെ അടിച്ചമര്ത്താന് ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ആരോപണങ്ങള് ഉയര്ന്നിട്ടുണ്ട്.
 | 
ബംഗ്ലാദേശില്‍ വോട്ടെടുപ്പ് അവസാനിച്ചു; ഫലം ഷെയ്ക്ക് ഹസീനയ്ക്ക് അനുകൂലമാകുമെന്ന് റിപ്പോര്‍ട്ട്

ധാക്ക: ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് അവസാനിച്ചു. നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കാണ് നിരീക്ഷകര്‍ മുന്‍തൂക്കം കല്‍പ്പിക്കുന്നത്. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്ള സമീപനവും രാജ്യത്തെ സാമ്പത്തിക വികസനവും ഷെയ്ഖ് ഹസീനയുടെ ജനകീയ പിന്തുണ വര്‍ധപ്പിച്ചിരുന്നു. ഇത് മൂന്നാം തവണയും അവരെ അധികാരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഹസീന പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താന്‍ ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ജയിച്ചാല്‍ മൂന്ന് തവണ തുടര്‍ച്ചയായി ബംഗ്ലാദേശില്‍ പ്രധാന മന്ത്രിയാവുന്ന നേതാവെന്ന ഖ്യാതി ഹസീനയ്ക്ക് ലഭിക്കും. പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഹസീന ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഏതാണ്ട് പതിനായിരത്തോളം നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി ഹസീന തടവിലാക്കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഷെയ്ഖ് ഹസീന അടിച്ചമര്‍ത്തുകയാണെന്ന് ബി.എന്‍.പി. ആരോപിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഭരണ മുന്നണിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ വെടിവെപ്പ് വരെയുണ്ടായി. മൂന്ന് പേരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.