വധുവുമായി എത്തിയ ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചു; എന്നിട്ടും വിവാഹം ഗംഭീരമായി; വീഡിയോ

വിവാഹച്ചടങ്ങിന് വധുവിനെ കൊണ്ടുവന്ന ഹെലികോപ്ടര് ലാന്ഡ് ചെയ്യാന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കത്തിയമര്ന്നു. എന്നാല് കോപ്ടറിലുണ്ടായിരുന്നവര് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ വടക്കന് സാവോപോളോയിലാണ് സംഭവം. വധുവിനെ കൂടാതെ പൈലറ്റും ഫോട്ടോഗ്രാഫറും ഒരു കുട്ടിയുമായിരുന്നു കോപ്ടറിലുണ്ടായിരുന്നത്.
 | 

വധുവുമായി എത്തിയ ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചു; എന്നിട്ടും വിവാഹം ഗംഭീരമായി; വീഡിയോ

ബ്രസീലിയ: വിവാഹച്ചടങ്ങിന് വധുവിനെ കൊണ്ടുവന്ന ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കത്തിയമര്‍ന്നു. എന്നാല്‍ കോപ്ടറിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം. വധുവിനെ കൂടാതെ പൈലറ്റും ഫോട്ടോഗ്രാഫറും ഒരു കുട്ടിയുമായിരുന്നു കോപ്ടറിലുണ്ടായിരുന്നത്.

ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് നിലംപതിച്ച കോപ്ടറില്‍ നിന്നും വധു ഉള്‍പ്പെടെയുള്ളവരെ നിമിഷങ്ങള്‍ക്കകം മാറ്റിയതാണ് വന്‍ ദുരന്തം ഒഴിവായത്. നിലത്ത് വീണ ഹെലികോപ്ടറിന് മിനിറ്റുകള്‍ക്ക് ശേഷം തീപിടിക്കുകയും ചെയ്തു. ദുരന്തത്തില്‍ നിന്ന് എല്ലാവരും രക്ഷപ്പെട്ടതോടെ വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ച പ്രകാരം നടക്കുകയായിരുന്നു.

അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വീഡിയോ.