ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപ്പിടിത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു

ഷാര്ജയില് വന് തീപ്പിടിത്തം. ഷാര്ജ ഇന്ഡസ്ട്രിയല് ഏരിയ അഞ്ചിലാണ് തീപ്പിടിത്തമുണ്ടായത്. 12 ഗോഡൗണുകള് കത്തിനശിച്ചുവെന്നാണ് റിപ്പോര്ട്ട്. വെല്ഡിംഗ് സിലിന്ഡറുകള് സൂക്ഷിച്ച ഗോഡൗണില് നിന്നാണ് തീ പടര്ന്നതെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചക്കു ശേഷമായിരുന്നു സംഭവം.
 | 

ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപ്പിടിത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു

അബുദാബി: ഷാര്‍ജയില്‍ വന്‍ തീപ്പിടിത്തം. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ അഞ്ചിലാണ് തീപ്പിടിത്തമുണ്ടായത്. 12 ഗോഡൗണുകള്‍ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെല്‍ഡിംഗ് സിലിന്‍ഡറുകള്‍ സൂക്ഷിച്ച ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചക്കു ശേഷമായിരുന്നു സംഭവം.

അഗ്നിശമനസേന മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം ഉണ്ടായേക്കും. തീപ്പിടിത്തത്തെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ജനങ്ങളെ പോലീസ് ഒഴിപ്പിച്ചു.