ടോറന്റോയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ഒമ്പത് പേര്‍ക്ക് പരിക്ക്

കാനഡയിലെ ടോറന്റോയില് പിറന്നാള് പാര്ട്ടിക്കിടെ അജ്ഞാതന് വെടിവെച്ചു. ആക്രമണത്തില് ഒരാള് കൊല്ലപ്പെടുകയും ഒമ്പത് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പാര്ട്ടിയില് പങ്കെടുത്തവര്ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള് പറയുന്നത്. അക്രമി സംഭവ സ്ഥലത്ത് വെച്ച് തന്നെ സ്വയം വെടിവെച്ച് മരിച്ചു.
 | 

ടോറന്റോയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ഒമ്പത് പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ടോറന്റോയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ അജ്ഞാതന്‍ വെടിവെച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. അക്രമി സംഭവ സ്ഥലത്ത് വെച്ച് തന്നെ സ്വയം വെടിവെച്ച് മരിച്ചു.

തീവ്രവാദി ആക്രമണമാണെയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അക്രമിയെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെപ്പുണ്ടായ ശേഷം ചിതറിയോടി ആളുകളുടെ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റതായി സിറ്റി പോലീസ് ട്വീറ്റ് ചെയ്തു.

അക്രമി ഉപയോഗിച്ച് തോക്ക് അയാളുടേത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. റസ്റ്റോറന്റില്‍ നടന്ന പാര്‍ട്ടിയില്‍ ഇയാളും പങ്കെടുത്തിരുന്നു. ശേഷം വാതിലിനടുത്തേക്ക് മാറി മറ്റുള്ളവരെ വെടിവെക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തുകയാണ്. അക്രമിയെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.