സെന്റിനല്‍ ദ്വീപിലേക്ക് അലന്‍ ചൗവ് എത്തിയതിന് പിന്നില്‍ ദമ്പതികള്‍; മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കില്ലെന്ന് പോലീസ്

ആന്ഡമാനിലെ ദുരൂഹമായ സെന്റിനല് ദ്വീപില് അമേരിക്കന് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില് കൂടുതല് പേര്ക്ക് പങ്കുള്ളതായി സൂചന. അപകടമുണ്ടെന്ന് മനസിലായിട്ടും ദ്വീപിലേക്ക് മിഷന് പ്രവര്ത്തനങ്ങളുമായി പോകാന് ജോണ് അലന് ചൗവിനെ അമേരിക്കന് സ്വദേശികളായ ദമ്പതികള് നിര്ബന്ധിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അലന്റെ ഫോണ് സന്ദേശങ്ങള് നേരത്തെ പോലീസ് പരിശോധിച്ചിരുന്നു. ഇതില് നിന്നാണ് ജോണിനെ ദ്വീപിലേക്ക് അയക്കാന് രണ്ട് പേര് നിര്ബന്ധിച്ചതായി വ്യക്തമായതെന്ന് ആന്മാന് ആന്റ് നിക്കോബാര് ദ്വീപ് പോലീസ് തലവന് ദീപേന്ദ്രപഥക് പറഞ്ഞു.
 | 
സെന്റിനല്‍ ദ്വീപിലേക്ക് അലന്‍ ചൗവ് എത്തിയതിന് പിന്നില്‍ ദമ്പതികള്‍; മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കില്ലെന്ന് പോലീസ്

പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാനിലെ ദുരൂഹമായ സെന്റിനല്‍ ദ്വീപില്‍ അമേരിക്കന്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സൂചന. അപകടമുണ്ടെന്ന് മനസിലായിട്ടും ദ്വീപിലേക്ക് മിഷന്‍ പ്രവര്‍ത്തനങ്ങളുമായി പോകാന്‍ ജോണ്‍ അലന്‍ ചൗവിനെ അമേരിക്കന്‍ സ്വദേശികളായ ദമ്പതികള്‍ നിര്‍ബന്ധിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അലന്റെ ഫോണ്‍ സന്ദേശങ്ങള്‍ നേരത്തെ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ജോണിനെ ദ്വീപിലേക്ക് അയക്കാന്‍ രണ്ട് പേര്‍ നിര്‍ബന്ധിച്ചതായി വ്യക്തമായതെന്ന് ആന്‍മാന്‍ ആന്റ് നിക്കോബാര്‍ ദ്വീപ് പോലീസ് തലവന്‍ ദീപേന്ദ്രപഥക് പറഞ്ഞു.

സെന്റിനല്‍ ദ്വീപിലേക്ക് അലന്‍ ചൗവ് എത്തിയതിന് പിന്നില്‍ ദമ്പതികള്‍; മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കില്ലെന്ന് പോലീസ്

ജോണിനെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ദ്വീപിലേക്ക് അയക്കാന്‍ ദമ്പതികള്‍ നിര്‍ബന്ധിച്ചിരുന്നു. ജോണ്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്തായതോടെ ഇന്ത്യയിലായിരുന്ന അമേരിക്കന്‍ ദമ്പതികള്‍ രാജ്യം വിട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പുറത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് സെന്റിനല്‍ ദ്വീപില്‍ പ്രവേശിക്കുന്നതില്‍ നിന്നും കര്‍ശനമായ വിലക്കുണ്ട്. ഇത് മറികടന്നാണ് ജോണ്‍ ദ്വീപിലെത്തുന്നത്. മിഷനറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോണ്‍ ദ്വീപിലേക്ക് യാത്ര തിരിച്ചെതെന്നാണ് സൂചന.

സെന്റിനല്‍ ദ്വീപിലേക്ക് അലന്‍ ചൗവ് എത്തിയതിന് പിന്നില്‍ ദമ്പതികള്‍; മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കില്ലെന്ന് പോലീസ്

ദ്വീപിലേക്ക് പോകാന്‍ ജോണിനെ നിര്‍ബന്ധിച്ച രണ്ടു പേരും ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജോണിനെ ഇവര്‍ക്ക് പരിചയമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജോണിന്റെ മൃതദേഹം ഇതുവരെ ദ്വീപില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് ദ്വീപിലേക്ക് പ്രവേശിച്ചാല്‍ ഗ്രോത്ര വര്‍ഗം ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് ദ്വീപിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.