ടാക്‌സിവേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമം; രണ്ട് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിമാനങ്ങള് റണ്വേയിലേക്ക് എത്തുന്ന സമാന്തരപാതയായ ടാക്സിവേയില് നിന്ന് ടേക്ക് ഓഫ് ചെയ്യാന് ശ്രമിച്ച പൈലറ്റുമാരുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. സൗദി അറേബ്യയിലെ റിയാദില് നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ ജെറ്റ് എയര്വേയ്സ് വിമാനമാണ് ടാക്സിവേയില് നിന്ന് ടേക്ക് ഓഫ് ചെയ്യാന് പൈലറ്റുമാര് ശ്രമിച്ചത്. വിമാനത്തില് 150 യാത്രക്കാരുണ്ടായിരുന്നു. ഇവരുടെ ജീവന് അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പൈലറ്റുമാരുടെ പ്രവൃത്തി.
 | 

ടാക്‌സിവേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമം; രണ്ട് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

റിയാദ്: വിമാനങ്ങള്‍ റണ്‍വേയിലേക്ക് എത്തുന്ന സമാന്തരപാതയായ ടാക്‌സിവേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച പൈലറ്റുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ ജെറ്റ് എയര്‍വേയ്‌സ് വിമാനമാണ് ടാക്‌സിവേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ പൈലറ്റുമാര്‍ ശ്രമിച്ചത്. വിമാനത്തില്‍ 150 യാത്രക്കാരുണ്ടായിരുന്നു. ഇവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പൈലറ്റുമാരുടെ പ്രവൃത്തി.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി കിംഗ് ഖാലിദ് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. ടാക്‌സിവേയില്‍ തടസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സൗദി അറേബ്യന്‍ ഏവിയേഷന്‍ ബ്യൂറോ അറിയിച്ചു. ഫുള്‍ ടേക്ക് ഓഫ് പവറില്‍ ടാക്‌സിവേയിലൂടെ കുതിച്ച വിമാനം ടാക്‌സിവേ മറികടന്ന് നില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്തിലെ എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ടെര്‍മിനലുകള്‍, പാര്‍ക്കിംഗ് ബേകള്‍, റണ്‍വേ എന്നിവയെ ബന്ധിപ്പിക്കുന്ന സമാന്തര പാതയാണ് ടാക്‌സി വേ.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കിയ വിവരം ജെറ്റ് എയര്‍വേയ്‌സ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.