നേപ്പാളില്‍ കോളേജ് വിദ്യാര്ത്ഥികള് സഞ്ചരിച്ച് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ കോളേജ് വിദ്യാര്ത്ഥികള് സഞ്ചരിച്ച് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം. പതിനഞ്ച് പേര്ക്ക് അപകടത്തില് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണനിരക്ക് ഉയരുമെന്നാണ് ആശുപത്രി അധികൃതര് നല്കുന്ന സൂചന. കൃഷ്ണ സെന് ചക്ക് പോളിടെക്നിക് ഇന്സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്ത്ഥികളും അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടത്.
13 പുരുഷന്‍മാരുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫീല്‍ഡ് ട്രിപ്പിന്റെ ഭാഗമായി ഡാങ്ങിലെ ഫാം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം.
തെക്ക് പടിഞ്ഞാറ് നേപാളിലെ ഡാങ് ജില്ലയിലെ പര്‍വ്വതനിരകള്‍ അതീവ അപകടം നിറഞ്ഞ പ്രദേശങ്ങളാണ്. ഇവിടെങ്ങളില്‍ വീതി കുറഞ്ഞ റോഡുകളിലേക്ക് പാറ ഇടിഞ്ഞ് വീണ് അപകടമുണ്ടാകുന്നത് സ്ഥിര സംഭവമാണ്. അപകട സ്ഥലത്ത് വേണ്ടത്ര അപായ സിഗ്‌നലുകള്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.