അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ കൊലപ്പെടുത്തിയ മൂന്ന് സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

അഞ്ച് ഇന്ത്യക്കാരെ കൊലപ്പെടുത്തിയ മൂന്ന് സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. ജസീം ബിന് ജാസിം ബിന് ഹസ്സന് അല്-മൊത്താവ, അമര് ബിന് യുസ്രി ബിന് അലി അല്-ദാഹിം, മൊര്ത്താദ ബിന് ഹാഷിം മുഹമ്മദ് അല്-മുസാവി എന്നിവരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. ഇവരുടെ പേരില് ചാര്ത്തപ്പെട്ട കൊലപാതകക്കുറ്റം തെളിഞ്ഞതിനെ തുടര്ന്നായിരുന്നു നടപടി. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്വാതിഫിനടുത്തുള്ള ഒഴിഞ്ഞ ഫാമില് നിന്ന് മനുഷ്യരുടെ അസ്ഥികള് കണ്ടെടുത്തതോടെയാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
 | 

അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ കൊലപ്പെടുത്തിയ മൂന്ന് സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: അഞ്ച് ഇന്ത്യക്കാരെ കൊലപ്പെടുത്തിയ മൂന്ന് സൗദി സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. ജസീം ബിന്‍ ജാസിം ബിന്‍ ഹസ്സന്‍ അല്‍-മൊത്താവ, അമര്‍ ബിന്‍ യുസ്രി ബിന്‍ അലി അല്‍-ദാഹിം, മൊര്‍ത്താദ ബിന്‍ ഹാഷിം മുഹമ്മദ് അല്‍-മുസാവി എന്നിവരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. ഇവരുടെ പേരില്‍ ചാര്‍ത്തപ്പെട്ട കൊലപാതകക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്വാതിഫിനടുത്തുള്ള ഒഴിഞ്ഞ ഫാമില്‍ നിന്ന് മനുഷ്യരുടെ അസ്ഥികള്‍ കണ്ടെടുത്തതോടെയാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഫദ്വില സലിം, ഷാജഹാന്‍ അബൂബക്കര്‍, അക്ബര്‍ ഹുസൈന്‍ ബാഷിര്‍, ഷെയ്ക് ദാവൂദ്, ലാസിര്‍ അമിര്‍ അസാഫ ടാം എന്നിവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങള്‍ക്കൊപ്പം ഇഖാമയും മറ്റു രേഖകളും കുഴിച്ചിട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ സൗദി സ്വദേശികളായ മൂന്ന് പേരാണെന്ന് മനസിലാകുന്നത്. തൊഴിലാളികളിലൊരാളായ ഫദ്വില സലിം സ്‌പോണ്‍സറുടെ മകളെ അപമാനിക്കാന്‍ ശ്രമിച്ചതിന് പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

അഞ്ച് പേരെയും കൈകള്‍ പിന്നില്‍ കെട്ടിയ ശേഷം വായില്‍ തുണി കയറ്റി ടേപ്പ് ചുറ്റി ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു. സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടത്തുന്നതിന് മുന്‍പ് പ്രതികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.