ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി

ന്യൂസിലാന്ഡിലെ രണ്ട് മുസ്ലീം പള്ളികളില് ഉണ്ടായ വെടിവെയ്പ്പില് കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. ക്രൈസ്റ്റ് ചര്ച്ചിലെ അല് നൂര് മോസ്കിലും ലിന്വുഡ് സബര്ബിലെ ഒരു മോസ്ക്കിലുമാണ് വെടിവെയ്പ്പുണ്ടായത്. മുസ്ലീം വിരുദ്ധ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഓസ്ട്രേലിയന് വംശജരാണ് ഇവര്.
 | 
ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി

ഓക്ലന്‍ഡ്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെയ്പ്പുണ്ടായത്. മുസ്ലീം വിരുദ്ധ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഓസ്‌ട്രേലിയന്‍ വംശജരാണ് ഇവര്‍.

അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. ഇവിടെ 39 പേര്‍ കൊല്ലപ്പെട്ടു. ലിന്‍വുഡില്‍ 10 പേരും കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി കാറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത് കണ്ടെത്തിയിട്ടുണ്ട്. ആക്രമികളുടെ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. വെടിവെയ്പ്പുണ്ടാകുമ്പോള്‍ ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങള്‍ അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്. കൊല്ലപ്പെട്ടവരില്‍ വിദേശികളും ഉണ്ടായേക്കാമെന്നാണ് സൂചന.