ഇഇ ഉപഭോക്താക്കള്‍ക്ക് ഇനി ഹൈ സ്പീഡ് 5ജി ഇന്റര്‍നെറ്റ്

ലണ്ടനിലെയും മറ്റു പ്രധാന നഗരങ്ങളിലെയും ഉപഭോക്താക്കള്ക്ക് പരീക്ഷണഘട്ടത്തില് ഒരാഴ്ച്ച 5ജി സേവനം ലഭ്യമായിരുന്നു.
 | 
ഇഇ ഉപഭോക്താക്കള്‍ക്ക് ഇനി ഹൈ സ്പീഡ് 5ജി ഇന്റര്‍നെറ്റ്

ലണ്ടന്‍: ബ്രിട്ടീഷ് ടെലികോം കമ്പനിയായ ഇഇ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഹൈ സ്പീഡ് 5ജി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാം. ലണ്ടനിലെയും മറ്റു പ്രധാന നഗരങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് പരീക്ഷണഘട്ടത്തില്‍ ഒരാഴ്ച്ച 5ജി സേവനം ലഭ്യമായിരുന്നു.

പുതിയ സേവനം ആരംഭിക്കുന്നതോടെ 5ജി ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടന്‍ നഗരത്തില്‍ ഇതാദ്യമായിട്ടാണ് 5ജി സൗകര്യം ലഭ്യമാകുന്നത്. യു.കെയിലെ മറ്റു ടെലികോം ഓപ്പറേറ്റര്‍മാരും 5ജിയിലേക്ക് മാറുമെന്നാണ് സൂചന. നിലവില്‍ സൗത്ത് കൊറിയ മാത്രമാണ് 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്നത്.

ശരാശരി 200 എംബിപിഎസ് ഇന്റര്‍നെറ്റ് വേഗത ലഭ്യമായിരുന്നുവെന്ന് ലണ്ടനിലെ ഇഇ ഉപഭോക്താക്കള്‍ വ്യക്തമാക്കി. അടുത്ത മാസം അവസാനത്തോടെ 5ജി സേവനങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കാനാവുമെന്ന് ഇഇ വ്യക്തമാക്കി.