തായ്‌ലന്‍ഡ്; അഞ്ചാമത്തെ കുട്ടിയെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്
തായ്ലന്ഡ് ഗുഹയില് കുടുങ്ങിയവരില് അഞ്ചാമത്തെ കുട്ടിയെ പുറത്തെത്തിച്ചതായി റിപ്പോര്ട്ട്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്ത്ത പുറത്തു വിട്ടത്. ഒരാളെ സ്രെച്ചറില് കിടത്തി ആംബുലന്സിലേക്ക് മാറ്റിയതായും അത് അഞ്ചാമത്തെ കുട്ടിയാകാനാണ് സാധ്യതയെന്നുമാണ് റിപ്പോര്ട്ട്. എന്നാല് ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നാല് കുട്ടികളെ പുറത്തെത്തിച്ചതിനു ശേഷം നിര്ത്തിവെച്ച രക്ഷാപ്രവര്ത്തനങ്ങള് ഇന്നാണ് പുനരാരംഭിച്ചത്.
Jul 9, 2018, 15:47 IST
| തായ്ലന്ഡ് ഗുഹയില് കുടുങ്ങിയവരില് അഞ്ചാമത്തെ കുട്ടിയെ പുറത്തെത്തിച്ചതായി റിപ്പോര്ട്ട്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്ത്ത പുറത്തു വിട്ടത്. ഒരാളെ സ്രെച്ചറില് കിടത്തി ആംബുലന്സിലേക്ക് മാറ്റിയതായും അത് അഞ്ചാമത്തെ കുട്ടിയാകാനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ട്. ഒരാള്‍ കൂടി പുറത്തെത്തിയതായി നേവി ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ദൃക്‌സാക്ഷി വ്യക്തമാക്കുന്നു.
നാല് കുട്ടികളെ പുറത്തെത്തിച്ചതിനു ശേഷം നിര്ത്തിവെച്ച രക്ഷാപ്രവര്ത്തനങ്ങള് ഇന്നാണ് പുനരാരംഭിച്ചത്. മഴ തുടരുന്നതും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. ഏഴ് കുട്ടികളും കോച്ചുമാണ് ഇനി ഗുഹയ്ക്കുള്ളിലുള്ളത്.