ഒരു മിനിറ്റില്‍ 6 ഇഡലി അകത്താക്കി അറുപതുകാരി; വീഡിയോ

മൈസൂരു സ്വദേശിനിയായ സരോജമ്മ എന്ന 60 കാരിക്ക് ഇതൊക്കെ നിസാരമാണ്. ഒരു മിനിറ്റില് ഇവര് അകത്താക്കിയത് 6 ഇഡലിയാണ്.
 | 
ഒരു മിനിറ്റില്‍ 6 ഇഡലി അകത്താക്കി അറുപതുകാരി; വീഡിയോ

ആരോഗ്യമുള്ള ഒരാള്‍ക്ക് ഒരു മിനിറ്റില്‍ എത്ര ഇഡലി കഴിക്കാനാകും? പരമാവധി ഒന്നോ രണ്ടോ! എന്നാല്‍ മൈസൂരു സ്വദേശിനിയായ സരോജമ്മ എന്ന 60 കാരിക്ക് ഇതൊക്കെ നിസാരമാണ്. ഒരു മിനിറ്റില്‍ ഇവര്‍ അകത്താക്കിയത് 6 ഇഡലിയാണ്. മൈസൂരുവില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക വേണ്ടി നടത്തിയ തീറ്റ മത്സരത്തിലാണ് സരോജമ്മ തന്റെ പ്രകടനം പുറത്തെടുത്തത്. ഒരു മിനിറ്റില്‍ പരമാവധി ഇഡലികള്‍ തിന്നുന്നവര്‍ വിജയികളാകും എന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. പല പ്രായത്തിലുള്ള നിരവധി സ്ത്രീകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒരു പന്തലിലായിരുന്നു മത്സരവേദി ഒരുക്കിയത്. കടുത്ത മത്സരത്തിനൊടുവില്‍ സരോജമ്മ വിജയിയാകുകയും ചെയ്തു.

വീഡിയോ കാണാം