രണ്ടു കുപ്പി വെള്ളത്തിന് ടിപ്പായി ലഭിച്ചത് 10,000 ഡോളര്‍! കണ്ണുതള്ളി ഹോട്ടല്‍ ജീവനക്കാരി

രണ്ടു കുപ്പി വെള്ളത്തിന് ടിപ്പായി ലഭിച്ച നോട്ടുകെട്ട് കണ്ട് ഹോട്ടല് ജീവനക്കാരിയുടെ കണ്ണുതള്ളി. 10,000 ഡോളര് (7,37,850 രൂപ) ആണ് ടിപ്പായി ലഭിച്ചത്. അമേരിക്കയിലെ നോര്ത്ത് കരോളിനയിലാണ് സംഭവം. അലൈന ക്ലസ്റ്റര് എന്ന ജീവനക്കാരിക്കാണ് ഈ വമ്പന് ടിപ്പ് കിട്ടിയത്. ടിപ്പ് നല്കിയത് യൂട്യൂബ് താരമായ ബീസ്റ്റ് ആണെന്ന് പിന്നീടാണ് വ്യക്തമായത്.
 | 

രണ്ടു കുപ്പി വെള്ളത്തിന് ടിപ്പായി ലഭിച്ചത് 10,000 ഡോളര്‍! കണ്ണുതള്ളി ഹോട്ടല്‍ ജീവനക്കാരി

രണ്ടു കുപ്പി വെള്ളത്തിന് ടിപ്പായി ലഭിച്ച നോട്ടുകെട്ട് കണ്ട് ഹോട്ടല്‍ ജീവനക്കാരിയുടെ കണ്ണുതള്ളി. 10,000 ഡോളര്‍ (7,37,850 രൂപ) ആണ് ടിപ്പായി ലഭിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. അലൈന ക്ലസ്റ്റര്‍ എന്ന ജീവനക്കാരിക്കാണ് ഈ വമ്പന്‍ ടിപ്പ് കിട്ടിയത്. ടിപ്പ് നല്‍കിയത് യൂട്യൂബ് താരമായ ബീസ്റ്റ് ആണെന്ന് പിന്നീടാണ് വ്യക്തമായത്.

റെസ്റ്റോറന്റിലെത്തിയയാള്‍ രണ്ടു കുപ്പി വെള്ളം മാത്രമാണ് ചോദിച്ചത്. അത് നല്‍കിയ ശേഷം ബില്ല് നല്‍കിയപ്പോളാണ് ടിപ്പ് ട്രേയില്‍ ഇത്രയും പണം ഇരിക്കുന്നത് കണ്ടത്. തന്നെ കബളിപ്പിക്കാനായിരിക്കും ഇതെന്നാണ് താന്‍ കരുതിയതെന്നും അതുകൊണ്ടുതന്നെ എന്താണ് ഇതെന്ന് ചോദിക്കുകയും ചെയ്തതായി അലൈന കുറിക്കുന്നു.

8.9 മില്യന്‍ സ്ബസ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഈ ടിപ്പ് നല്‍കിയ ബീസ്റ്റ്. പിന്നീട് ഒരിക്കല്‍ കൂടി നോക്കിയപ്പോളാണ് ഇദ്ദേഹത്തെ മനസിലായതെന്നാണ് അലൈന പറയുന്നത്. തനിക്ക് ലഭിച്ച് വമ്പന്‍ ടിപ്പ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പങ്കിടാനാണ് അലൈന ഉദ്ദേശിക്കുന്നത്. ഹോട്ടല്‍ സപ് ഡോഗ്‌സാണ് അലൈനയുടെ ചിത്രം പുറത്തു വിട്ടത്.

https://www.facebook.com/supdogsecu/posts/1864767393560538?__xts__[0]=68.ARDN9CmsVT1trrfCA2SHOUoy1sqgvJyT_eZR5hMi1CmgA3JOhBi99cPcaIGT65WUwOryIkeK4DnG30Ld1l_WpaeT1CtvrUV4Jmre__E5aXXCEeKEh2Slsm8bSNpmYcnIa7zGYrkJVQH06su93C1jWOZdGOeu7A50w6XISwsBaTdGICm8Ca5523o_1V9ncLBv11cEOJJTf5X5LS0b9Wjd_ntGbAs&__tn__=-R