മൃതദേഹം കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ അമിത നിരക്ക് എയര്‍ഇന്ത്യ പിന്‍വലിച്ചു

വിദേശത്തു നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങള് അയക്കുന്നതിനുള്ള നിരക്ക് വര്ദ്ധിപ്പിച്ച നടപടി എയര്ഇന്ത്യ പിന്വലിച്ചു. മൃതദേഹത്തിന്റെ ഭാരത്തിനനുസരിച്ച് നിരക്കീടാക്കുന്ന രീതിയാണ് വിമാനക്കമ്പനികള് പിന്തുടരുന്നത്. കാര്ഗോ അയക്കുന്ന രീതിയിലാണ് തൃതദേഹങ്ങളും അയക്കുന്നത്.
 | 

മൃതദേഹം കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ അമിത നിരക്ക് എയര്‍ഇന്ത്യ പിന്‍വലിച്ചു

ദുബായ്: വിദേശത്തു നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങള്‍ അയക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി എയര്‍ഇന്ത്യ പിന്‍വലിച്ചു. മൃതദേഹത്തിന്റെ ഭാരത്തിനനുസരിച്ച് നിരക്കീടാക്കുന്ന രീതിയാണ് വിമാനക്കമ്പനികള്‍ പിന്തുടരുന്നത്. കാര്‍ഗോ അയക്കുന്ന രീതിയിലാണ് തൃതദേഹങ്ങളും അയക്കുന്നത്.

മൃതദേഹങ്ങള്‍ ഈ വിധത്തില്‍ അയക്കുമ്പോള്‍ നല്‍കിയിരുന്ന ഇളവുകള്‍ ഒഴിവാക്കിക്കൊണ്ട് കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ ഈടാക്കാനാണ് എയര്‍ ഇന്ത്യ അടുത്തിടെ തീരുമാനിച്ചത്. ഈ തീരുമാനമാണ് പിന്‍വലിച്ചിരിക്കുന്നത്. പ്രവാസികളില്‍ നിന്നുയര്‍ന്ന ശക്തമാ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്കുകള്‍ നിര്‍ണ്ണയിക്കുന്ന നിലവിലുള്ള രീതിയും മാറ്റണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിക്കുമെന്ന് പ്രവാസി സംഘടനകള്‍ വ്യക്തമാക്കി.